ജെയിംസ് ബോണ്ട് റോഡിലുടെ പോകുമ്പോള്‍ ഒരു പട്ടിയെ കണ്ടു..
ബോണ്ട് ഒരു കല്ലെടുത്ത് പട്ടിയെ എറിഞ്ഞു ; എന്നിട്ട് പറഞ്ഞു
“ഐ ആം ബോണ്ട് .. ജെയിംസ് ബോണ്ട്.
പട്ടി ബോണ്ടിനെ കടിച്ചു..
എന്നിട്ട് പറഞ്ഞു:
“ഐ ആം പട്ടി.. പേപ്പട്ടി..
ഈ ഓടി കളിക്കുന്ന 22 പേരില്‍ 10 പേരെ പിടിച്ചു ഗോള്‍ പോസ്റ്റില്‍ നിര്‍ത്തിയാല്‍ ഈ ഗ്രൌണ്ടിലെ തിക്കും തിരക്കും കുറയില്ലേ; ഞാനെങ്ങാനം ആയിരിക്കണം കോച്ച് !!!!
വെറുതെയല്ല ഇവന്മാര്‍ 22 പേര്‍ ഈ പന്തിന്റെ പുറകെ ഓടുന്നത്; ഫുഡ് ബോള്‍ എന്നു കേട്ടിട്ട് ആ പന്തിനകത്തു മുഴുവന്‍ ഫുഡ് ഉണ്ടെന്നു കരുതിയാ; ഇങ്ങനെയുമുണ്ടോ ആളുകള്‍ ; എന്റമ്മേ!!!
ആനയും ഉറുമ്പും പ്രണയത്തിലായി. വിവരം വീട്ടുകാര്‍ അറിഞ്ഞു. ഉറുമ്പിന്റെ അമ്മയ്ക്കായിരുന്നു ഏറ്റവും വലിയ പ്രതിഷേധം. അവര്‍ ചോദിച്ചു. "ഇവള്‍ക്ക് പ്രേമിക്കാന്‍ ആ പല്ല് പൊങ്ങിയവനെ മാത്രമേ കിട്ടിയുള്ളോ?"